ആന്തൂർ നഗരസഭാ കൃഷിഭവൻ കർഷകദിനാഘോഷം ആന്തൂർ നഗരസഭാ ഹാളിൽ വെച്ച് നടന്നു. നഗരസഭാ ചെയർമാൻ ശ്രീ. പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . കൃഷി ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ പദ്ധതി വിശദീകരിച്ചു . റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ഗോപാലകൃഷ്ണൻ പി.വി. വന്യജീവി ആക്രമണവും കാർഷിക പ്രതിസന്ധിയും എന്ന വിഷയത്തിൽ ക്ലാസെടുത്തു.


സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. ആമിന ടീച്ചർ , പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ , കൗൺസിലർമാരായ ടി.കെ.വി. നാരായണൻ, സി.ബാലകൃഷ്ണൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി. ജനാർദ്ദനൻ, ടി നാരായണൻ, ആദം കുട്ടി കെ.പി , സമദ് കടമ്പേരി , കുടുംബശ്രീ സിഡി എസ് ചെയർപേർസൺ കെ.പി.ശ്യാമള എന്നിവർ ആശംസകൾ അർപ്പിച്ചു.
കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും , അസിസ്റ്റൻ്റ് കൃഷി ഓഫീസർ ജയശ്രീ കെ. നന്ദിയും പറഞ്ഞു. നഗരസഭാ പരിധിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അനിൽ കുമാർ സി , ടി. വനജ ടീച്ചർ, ബാലകൃഷ്ണൻ ടി , പ്രസന്ന പി.പി. , ഇ . നാണു , ധന്യ. കെ , ശാന്ത. കെ.വി , ആര്യനന്ദ പി. എന്നീ കർഷകരെ ആദരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും പരിപാടിയിൽ വെച്ച് നടന്നു.
Anthoor Municipality Krishya Bhavan organized Farmers' Day celebration